പൂച്ചി ശ്രീനിവാസ അയ്യങ്കാര്‍
വര്‍ണ്ണം
രാഗം മോഹനം
താളം ആദി
ഭാഷ തെലുങ്ക്
നിന്നുകോരിയുന്നാനുറാ നിന്റെ ഭക്തി ഒന്നു കൊണ്ടു
മാത്രമാണ് ഞാന്‍ നിലനില്‍ക്കുന്നത്
നിഖിലലോകനായക എല്ലാ ലോകങ്ങളുടെയും നായകാ
നന്നുപാലിംപാ വൈയാ എന്നെ നീ രക്ഷിക്കില്ലേ
നാ മീത കൃപ ജൂഡറാ എന്നോട് നീ കരുണ കാണിക്കില്ലേ
സന്നുതാംഗശ്രീനിവാസ അല്ലയോ ശ്രീനിവാസ, നിന്റെ
സാന്നിധ്യം എപ്പൊഴും ഞാന്‍ കൊതിക്കുന്നു
മുത്തുസ്വാമിദീക്ഷിതർ
രാഗം ഗൌള
താളം മിശ്രചാപ്പ്
ഭാഷ സംസ്കൃതം
ശ്രീമഹാഗണപതിരവതു മാം ശ്രീമഹാഗണപതി എന്നെ രക്ഷിച്ചു കൊള്ളട്ടെ
സിദ്ധിവിനായക മാതങ്ഗമുഖ സിദ്ധിവിനായകനേ, മാതങ്ഗമുഖനേ
കാമജനകവിധീന്ദ്രസന്നുത കാമദേവന്റെ ജനകനായ
ശ്രീമഹാവിഷ്ണു, ബ്രഹ്മാവ്, ഇന്ദ്രന്‍ മുതലായവര്‍ നമസ്കരിച്ചവനേ
കമലാലയതടനിവാസോ കമാലാലയതടത്തില്‍
വസിക്കുന്നവനേ
കോമളതരപല്ലവപദയുഗ മാര്‍ദ്ദവമേറിയതും തളിര്
പോലെയുള്ളതും ആയ പാദയുഗത്തോടു കൂടിയവനേ
ഗുരുഗുഹാഗ്രജ ശിവാത്മജ ഗുരുവും, ഗുഹസോദരനും
ആയവനേ, ശിവപുത്രനേ
സുവര്‍ണാകര്‍ഷണവിഘ്നരാജ സ്വര്‍ണ്ണം ആകര്‍ഷിക്കുന്ന
വിഘ്നരാജനേ
പാദാംബുജോ ഗൌരവര്‍ണവസനധര അംബുജം പോലുള്ള പാദങ്ങലുള്ളവനേ, വെളുത്ത
വസ്ത്രം ധരിച്ചവനേ
ബാലചന്ദ്രധരാദിവിനുത ലംബോദര ശിവന്‍ മുതലായവര്‍ പോലും നമസ്ക്കരിച്ചവനേ,
വലിയ വയറുള്ളവനേ
കുവലയസ്വവിഷാണപാശാങ്കുശമോദക കുവലയം, സ്വന്തം കൊമ്പ്, പാശം, അങ്കുശം,
മോദകം എന്നിവ ധരിച്ചവനേ
പ്രകാശകരോ ഭവജലധിനാവോ പ്രകാശം ചൊരിയുന്നവനേ, ഭവസാഗരം
തരണം ചെയ്യുവാനുള്ള തോണിയാണു നീ
മൂലപ്രകൃതിസ്വഭാവസുഖകരോ മൂലപ്രകൃതിയുടെ സ്വഭാവത്തോടു
കൂടിയവനേ, സുഖത്തെ ചെയ്യുന്നവനേ
രവിസഹസ്രസന്നിഭദേഹോ ആയിരം സൂര്യന്മാരുടെ
തേജസ്സോടു കൂടിയവനും
കവിജനനുതമൂഷികവാഹോ കവിജനങ്ങള്‍ നമിക്കുന്നവനും
മൂഷികനെ വാഹനമാക്കിയവനും
അവനതദേവതാസമൂഹോ എല്ലാ ദേവതകളാലും നമസ്കരിക്കപ്പെട്ടവനും
അവിനാശകൈവല്ല്യഗേഹോ
നാശമില്ലാത്ത
ചൈതന്യം കുടി കൊള്ളുന്നിടവും ആണ് നീ
മുത്തുസ്വാമിദീക്ഷിതർ
രാഗം-ആരഭി
താളം- രൂപകം
ഭാഷ-സംസ്കൃതം
ശ്രീസരസ്വതി നമോസ്തുതേ വരദേ പരദേവതേ വരദയും പരദേവതയുമായ ശ്രീസരസ്വതിദേവി,
അവിടുത്തേക്ക് നമസ്കാരം
ശ്രീപതിഗൌരീപതിഗുരുഗുഹവിനുതേ ശുഭവരദേ വിഷ്ണു. ശിവന്‍, ഗുരുഗുഹന്‍ എന്നിവർ
നമസ്കരിച്ചവളേ, ശുഭവരം നല്കുന്നവളേ
വാസനാത്രയവിവര്‍ജിതവരമുനിവന്ദിതമൂർത്തേ ഭുമി,ധനം,
സ്ത്രീ എന്നീ മൂന്ന് മോഹങ്ങളും ഇല്ലാത്ത മുനികളാല്‍ പോലും സ്തുതിക്കപ്പെട്ടവളേ
വാസവാദ്യഖിലനിർജരവരവിതരണബഹുകീർത്തേ ഇന്ദ്രന്‍ മുതലായ എല്ലാ ദേവന്മാര്‍ക്കും
ഇഷ്ടവരം നല്കുന്നവൾ എന്ന് കേൾവി
കേട്ടവളേ
ദരഹാസയുതമുഖാംബുരുഹേ അത്ഭുതചരണാംബുരുഹേ
പുഞ്ചിരിക്കും മുഖത്താമരയുള്ളവളേ, അത്ഭുതസിദ്ധികളുള്ള കാല്‍ത്താമരയുള്ളവളേ
സംസാരഭീത്യാപഹേ സകലമന്ത്രാക്ഷരഗുഹേ സംസാരഭീതിയെ നശിപ്പിക്കുന്നവളേ, എല്ലാ
അക്ഷരങ്ങളുടെ മന്ത്രശക്തിയേയും തന്നിലൊതുക്കിയവളേ
സ്വാതി തിരുനാള്‍
രാഗം തോഡി
താളം മിശ്രചാപ്പ്
ഭാഷ സംസ്കൃതം
സരസിജനാഭ മുരാരേ പാഹി സതതം സരസിജനാഭനായ
മുരാരേ എന്നെ രക്ഷിച്ചാലും
ശമലാദ്രികുലിശശൌരേ ശമലാചലത്തിന്‍റെ ചിറകരിയാന്
പോന്ന വജ്രായുധമായ ശൌരിയാണു നീ
ദരചക്രഗദാംബുജധരഭുമിരമാകാന്ത ശംഖം
,ചക്രം, ഗദ, അംബുജം മുതലായവ ധരിച്ചവനേ, ഭൂമീദേവിയുടെയും, ലക്ഷ്മിയുടെയും കാന്താ
സരിദീശകൃതവാസ സമുദിതപരിതോഷ പാല്‍ക്കടലില്‍ വസിക്കുന്നവനേ ഉദിക്കപ്പെട്ട
സന്തോഷത്തോടു കൂടിയവനേ
സുരമുനിഭയഹര ശോണപല്ലവധര സുരന്മാരുടെയും, മുനിമാരുടെയും ഭയത്തെ
ഹരിക്കുന്നവനേ ചുവന്നു തുടുത്ത ചുണ്ടുകളുള്ളവനേ
പരമകൃപാരസപരിപൂര്‍ണ്ണതരാപാംഗ പരമമായ കൃപ ചൊരിഞ്ഞിടുന്ന കടാക്ഷമുള്ളവനേ
മുരവാരിദസമീര
മോഹനമണിഭൂഷ മുരാസുരനെന്ന
മേഘത്തെ തട്ടിമാറ്റുന്ന കാറ്റേ, മോഹനരത്നങ്ങള്‍ അണിഞ്ഞവനേ
ഹരിഹയമുഖവിബുധാനതപദയുഗ ഇന്ദ്രന്‍ മുതലായ ദേവന്മാര്‍ നമസ്ക്കരിച്ച പാദത്തോടു കൂടിയവനേ
ശ്യാമാശാസ്ത്രികൾ
രാഗം മദ്ധ്യമാവതി
താളം ആദി
ഭാഷ തെലുങ്ക്
പാലിംച്സു കാമാക്ഷി പാവനി പാപശമനി അംബ
അല്ലയോ പാപശമനിയും പാവനിയുമായ കാമാക്ഷി,എന്നെ പരിപാലിച്ചാലും
സാലബഹുവിധമുഗാ നനു സാവേ ടുകൊനദീനാ എന്തേല നിന്നെ കുറിച്ച് മാത്രം എപ്പോഴും ചിന്തിക്കുന്ന എന്നോട് ഇങ്ങനെയൊക്കെ
ഈലഗുജേസേവുവെട ഹരിഞ്ചി വേവേഗമേനന്നു നീ ചെയ്യുന്നതെന്തു കൊണ്ടാണ് , എന്റെ
വിഷമങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ചാലും
സ്വാന്തംബുലോന നിന്നെ ദളചെ സുജനുലകെല്ല ഈ വേള നിന്നെക്കുറച്ച് അന്തരംഗത്തില്‍ നിനക്കുന്ന എല്ലാ നല്ലവര്‍ക്കും നീ
സന്തോഷമുലൊ സഗേവനി നീവു മനോരഥഫലദായിനിവനി
സന്തോഷം നല്‍കുന്നു, അവരുടെ മനോരഥങ്ങളെയും സാധിപ്പിക്കുന്നു
കാന്തമഗുപേരുപൊണ്ടിതിവി കാരുണ്യമൂർത്തി വൈജഗമു നിനക്ക് അങ്ങിനെ ഒരു ഖ്യാതിയുണ്ടല്ലൊ, ഈ
ജഗത്തിന്റെ മുഴുവൻ
കാപാടിനദല്ലി ഗദ നേനു കാരുണ്യമൂര്‍ത്തിയായ സംരക്ഷക നീയല്ലെ
നിബിഡനു ലാലിഞ്ചി നിന്റെ കൈയ്യിലെ വെറുമൊരു കുട്ടിയായ
എന്നെ ഇനിയൂം ലാളിക്കൂ
കനകഗിരിസദനലളിതേ നിനു കനകഗിരിയില്‍ നിവസിക്കും ലളിതേ നിന്‍റെ
ഭജനം എപ്പോഴും
ഭജനസന്തതമു സേ നിജഡുഡന ചെയ്യാത്ത വെറുമൊരു ജഡന്‍ മാത്രമാണ് ഞാൻ
വിനുമു നിഖിലഭുവനജനവിനി നിപുഡുനാ എന്നാലും നീ കേള്‍ക്കൂ,
ഈ ഭുവനത്തിന്‍റെ മുഴുവൻ ജനനിയായ നീ ദുരിതമുദീർചി
വരാലിചി എന്റെ ദുരിതങ്ങളെ തീര്‍ത്ത് വരങ്ങൾ
നല്കിയനുഗ്രഹിക്കണേ
No comments:
Post a Comment