കവിതകള്‍
അര്‍ത്ഥശാസ്ത്രം
സമ്പന്നാതിദരിദ്രതുല്യവരദഃ
പദ്യൈസ്സുപര്‍ണ്ണൈര്യുതഃ
പഞ്ചാധിക്യദശാത്മകാധികരണൈസ്സ്വാദിഷ്ഠഭോജ്യൈഃ
ഫലൈഃ
പഞ്ചാശച്ഛതസംഖ്യകൈഃ
പ്രശിഖരൈരദ്ധ്യായകൈര്‍വര്‍ത്തതേ
കൌടില്ല്യപ്രസൃതാര്‍ത്ഥശാസ്ത്രവിടപോ
നിശ്രേയസായാസ്തു വഃ
ഡോ. എന്‍ വി
പി ഉണിത്തിരി
കാലാബ്ധേഃ
പ്രാക്പ്രവാഹേ നിപതിതബഹുവിജ്ഞാനരത്നാനി ധൃത്വാ
സാഹിത്യം
ശാസ്ത്രതന്ത്രാവതിലളിതപദൈഃ ശിഷ്യവൃന്ദായ യോദാത്
ത്രൈലോക്യായത്തവിദ്യാലയമഹിതപദാലങ്കൃതഃ
പണ്ഡിതാഗ്ര്യഃ
സഃ സാക്ഷാത്
പദ്മനാഭോ ജയതു ചിരതരം വര്‍ദ്ധിതാനന്ദവല്ലിഃ
ദേവിക പി.എസ്
വര്‍ണ്ണച്ചെപ്പു
തുറന്ന വന്ന ശലഭം പോലല്പകാലം പറ-
ന്നൊപ്പം
നിന്നവരോടു യാത്ര പറയാന്‍ വയ്യാതെ പോയീടവേ
പുല്കുന്നോര്‍മ്മകള്‍
ബാക്കിയാക്കിയുലകത്തില്‍ നിന്നു മാഞ്ഞീടുമീ-
യാത്മാക്കള്‍ക്കിഹ
നിത്യശാന്തി പകരാന്‍ പ്രാര്‍ത്ഥിപ്പു നാമേവരും
പനയ്ക്കറ്റോട്ടില്‍ ദേവിസ്തുതി
(സംസ്കൃതം)
ശര്‍വ്വസ്യോത്തമമൂര്‍ദ്ധജാ
പരിണതാ യാ ചാഷ്ടദിഗ്വാഹിനീ
തസ്യാഃ
ദ്വീപഗതേ, സുശംബരവിഷാണേ കന്യകാരൂപിണീ
ഹൈരണ്യപ്രിയദേവതേ,
ഹരിണവച്ചാപല്യയുക്തം മദാ-
ദസ്മച്ചിത്തമിദം
നിയന്തുമനിശം സംപ്രാര്‍ത്ഥയാമോ വയം
(മലയാളം)
കന്യാവായ് കലമാന്റെ കൊമ്പിലമരുന്ന ശ്രീപനയ്ക്കത്തൊടി-
ക്കെന്നും
രക്ഷകയായിതഷ്ടമുടിയാം കായല്‍തുരുത്തൊന്നിലായി
ഹൈരണ്യപ്രിയദേവതേ,
പിടിതരാമാൻ പോലെ
തഞ്ചിക്കളി-
ച്ചീടും
ചിത്തമടക്കുവാൻ കഴിവു ഞങ്ങള്‍ക്കെന്നുമേകീടണം
ഡോ.സി. രാജേന്ദ്രന്‍
(സംസ്കൃതം)
തര്‍ക്കജ്യോതിഷശബ്ദശാസ്ത്രവിഷയൈഃ
സംഗീതസാഹിത്യകൈഃ
സിദ്ധാന്തൈഃ
കൃതരാജധാനിവിലസദ്രാജേന്ദ്ര വിദ്വത്പ്രഭോ
യത് കിം നാസ്ത്യവധാരിതം ഹി രമയാ
യുക്തേന സത്യം ത്വയാ
സത്കീര്‍ത്തേശ്ച സുവര്‍ണ്ണദീപ്തകുസുമൈസ്ത്വാമര്‍ച്ചനാം
കുര്‍വ്വഹേ
ശ്രീമതി . ഡി.
സുഭദ്രാദേവിയമ്മ
വിണ്ണില്‍ നിന്നും പുറപ്പെട്ടൊരു
കുടമലരാം താരകം പോലെ വന്നീ-
മണ്ണില്‍ പൂക്കുന്ന വിദ്യാലയമഹിമയിയന്നോരു
വിദ്യാലയത്തെ
എന്നും മുന്നില്‍ പ്രതിഷ്ഠിപ്പതിനു
സകലതും കൈവെടിഞ്ഞാ സുഭദ്ര-
ട്ടീച്ചര്‍ക്കായുസ്സുമാരോഗ്യവുമിനിയൊരുപോൽ
നല്‍കിടേണം നിതാന്തം
പനയ്ക്കറ്റോട്ടില്‍ ദേവിസ്തുതി
(സംസ്കൃതശ്ലോകം)
ശര്‍വ്വസ്യോത്തമ മൂര്‍ദ്ധജാ പരിണതാ യാ
ചാഷ്ടദിഗ്വാഹിനീ
തസ്യാഃ ദ്വീപഗതേ, സുശംബരവിഷാണേ കന്യകാരൂപിണീ
ഹൈരണ്യപ്രിയദേവതേ, ഹരിണവച്ചാപല്യയുക്തം മദാ-
ദസ്മച്ചിത്തമിദം നിയന്തുമനിശം സംപ്രാര്‍ത്ഥയാമോ വയം
(മലയാളശ്ലോകം)
കന്യാവായ്
കലമാന്റെ കൊമ്പിലമരുന്ന
ശ്രീപനയ്ക്കത്തൊടി-
ക്കെന്നും രക്ഷകയായിതഷ്ടമുടിയാം കായല്‍തുരുത്തൊന്നിലായി
ഹൈരണ്യപ്രിയദേവതേ,
പിടിതരാമാൻ പോലെ തഞ്ചിക്കളി-
ച്ചീടും ചിത്തമടക്കുവാൻ കഴിവു ഞങ്ങള്‍ക്കെന്നുമേകീടണം
നിന്നെക്കാണാത്ത നേരത്തൊരു പിടി
പറയാമെന്ന് ഞാനോര്‍ത്തു വെച്ചൂ
നീയും നേരിട്ട് കണ്ടാല്‍ പറയണം ഇതു
പോലുള്ള കാര്യങ്ങളൊട്ടും
തമ്മില്‍ കണ്ടപ്പൊളോ
നാമിരുവരുമൊരുവാക്കൊന്നു പോലും പറഞ്ഞി-
ല്ലാദ്യം ചൊല്ലേണ്ടതേതെന്നെളിയ
വിഷമമായുള്ളില്‍ മോഹം നിറഞ്ഞൂ.
ഫോണ്‍ വിളിച്ചീടുന്ന
ശീലമെനിക്കില്ലി-
തൊന്നോണായ സെറ്റിതൊന്നാഫാക്കിടും
വരെ
നമ്മെ വീണ്ടും വിളിപ്പിക്കും
ബീയെസ്സെന്നല്‍
സിമ്മേ നിനക്കിതോരായിരം കൂപ്പുകൈ
namastE,
ReplyDeleteMay I post a few of my creations here? You or someone else who likes such SlOka-s might see them, that is my hope.
കൃഷ്ണമുക്തകങ്ങൾ
ഡി.കെ.എം. കർത്താ (published in August 2020)
കൃഷ്ണവരം
വെണ്ണയ്ക്കങ്ങേകിയില്ലേ രസനയിലലിയാനുള്ള ഭാഗ്യം മുരാരേ ?
പുണ്യം വംശിയ്ക്കുമേകീയധരപുടതലേ ചേർന്നു ഗാനം പൊഴിയ്ക്കാൻ;
വിണ്ണിൽച്ചന്ദ്രന്നുമേകീ സുഭഗത സുരസാകാനനേ കേളിയെല്ലാം
കണ്ണാൽക്കാണ്മാ, നെനിയ്ക്കും തരികയൊരുവരം -- നാമനീരാഴി പൂകാൻ !
(സുഭഗത = സൗഭാഗ്യം; സുരസാകാനനം = വൃന്ദാവനം. നതർ = ഭക്തർ )
കൃഷ്ണകാളിന്ദി
ഓളങ്ങൾ വാരിധാരയ്ക്കുപരി മധുരമാം ഭാവനാദങ്ങളായി--
ക്കാളിന്ദിയ്ക്കേകിടുന്നൂ ഹരിയുടെ മുരളിയ്ക്കൊത്തു പാടാനിഴുക്കം;
ലാളിയ്ക്കുന്നൂ തിരക്കൈ ഹരിപദവിരലിൻ മാർദ്ദവം മാതൃതുല്യം,
കേളിക്കൂത്തിൽപ്പുഴയ്ക്കാ ഹരിയുടെ തുകിലിൽ വെള്ളമൂത്താൻ തിടുക്കം.
കൃഷ്ണരാത്രി
നൃത്തം ചെയ്‌വൂ മുഖത്തപ്പുരികലതികകൾ, കണ്ണുകൾ ഗോപിമാരോ--
ടർത്ഥം നൂറോതിയാടീ, വിരലുകളണിയായ് വംശിമേൽ നീങ്ങിടുമ്പോൾ;
നൃത്തത്തിൽച്ചേർന്നിടുന്നൂ ഗളതലമണിയും വൈജയന്തീസുമാല്യം,
വൃത്തത്തിൽക്കൃഷ്ണചന്ദ്രൻ സഖികളൊടൊരൂമിച്ചീടവേ രാസരാവിൽ.
കൃഷ്ണനാട്ടം
ഊഞ്ഞാലിൽ രാധയോടൊത്തഴകിലുമഴകായ്ച്ചേർന്നിരുന്നും ചിരിച്ചും,
ചാഞ്ചാടി, ച്ചേലിലാടിബ്ഭുവനതലമതിൽ ഹർഷവർഷം ചൊരിഞ്ഞും,
തേൻചോരും വായ കൂർപ്പിച്ചഗണിതവിഹഗശ്രേണിപോൽച്ചൂളമിട്ടും
മാഞ്ഞീടാതെന്നുമെന്നും നതമനസി ഹരേ കാണുമാറാക നിത്യം !
കൃഷ്ണസ്വപ്നായിതം
സ്വപ്നത്തിൽച്ചൊല്ലിടുന്നൂ ഹരി:-- "മലമുകളിൽ കാട്ടിലുണ്ടർക്കവൃക്ഷം,
വൃക്ഷത്തിൻ പോട്ടിലുണ്ടേ മധു, വതു വനജം -- ഭേഷജം പോലമൂല്യം;
സ്വർണ്ണത്തിൻമണ്ഡലംപോൽ ദിനമണിയുദയം ചെയ്ത നേരത്തു തേനീ—
ക്കുംഭത്തിൽശ്ശേഖരിയ്ക്കാനിവനുടെ പിറകേ, രാധികേ, വന്നുകൊള്ളൂ !”
(സ്വപ്നായിതം = ഉറക്കത്തിലെ സംസാരം; അർക്കം = എരിയ്ക്കുമരം)
കൃഷ്ണസുഷമ
വാഗ്‌ദേവിയ്ക്കവിടുത്തെ രൂപസുഷമാപാരമ്യമോർക്കുമ്പൊഴീ
വാക്കൊന്നും തികയില്ല:-- "ചാരു, രുചിരം, രമ്യം, മനോജ്ഞം" ഹരേ !
"കാന്തം, സുന്ദര, മഞ്ജുളം, സുഷമ"വും "രുച്യം, സമാകർഷകം,
കാമ്യം, ശ്രീരമണീയ, ചിത്തഹര"വും "ശ്രീശോഭനം വശ്യ"വും.
കൃഷ്ണരക്ഷ
തീയിന്നും പ്രാണനാണ, ങ്ങതിനുടെ ചലനം ജ്വാലയാക്കുന്ന നാഥാ !
പോയില്ലേ പണ്ടു കാട്ടിൽദ്ദഹനദഹനനായങ്ങു ഗോരക്ഷണാർത്ഥം ?
വായിൽത്തീയാളിയെത്തും കലിയുടെ മദന-ക്രോധ-ലോഭാഗ്നിയിൽനി--
ന്നായില്ലാ രക്ഷനേടാ, നിവനിലെയനലജ്വാലയേയും വിഴുങ്ങൂ !
( ദേവാ ഹുതാശനപ്രാണാഃ / പ്രാണോഽഗ്നേർമ്മധുസൂദനഃ -- ശ്രീഹരിവംശം/ഹരിവംശപർവം/ 40-48)
കൃഷ്ണവനം
ആനന്ദത്തിന്റെ ഗങ്ഗാതടിനി, യദുപതേ, യങ്ങതൻ വേണുഗാനം --
സാനന്ദം കേട്ടിടുന്നൂ നതജനമതു നീർച്ചോലയിൽ, ക്കാറ്റി, ലാറ്റിൽ;
ഗാനത്തിൽച്ചേർന്നിടുന്നൂ നവരസ, മവയിപ്പൃത്ഥ്വിയെസ്സൂക്ഷ്‌മമാകും
താനത്താലാർദ്രയാക്കിപ്പുതിയൊരു സുരസാകാനനം തീർത്തിടുന്നൂ!
(സുരസാകാനനം = തുളസീവനം)
കൃഷ്ണവിരഹിണി
നീങ്ങുന്നൂ ഗോപിമാരീ ജനപദവഴിയിൽക്കൂടെയുന്മത്തരെപ്പോൽ--
ച്ചെങ്ങും കണ്ണോടെ, യിപ്പോൾ വിരഹിതരവരിൽജ്ജാഡ്യമേറുന്നു, കണ്ണാ;
മുങ്ങുന്നാ വൃന്ദമൊക്കെത്തവപദകമലദ്ധ്യാനമാകും സരസ്സിൽ,
മങ്ങുന്നൂ കാഴ്ച്ചയെല്ലാം -- അവനപരതയാലെന്നു നീ ചെന്നുകാണും ?
(അവനപരത = രക്ഷിയ്ക്കാനുള്ള ആഗ്രഹം; ജഡോന്മത്തപിശാചവത് -- ഗർഗ്ഗഭാഗവതം/മാധുര്യം/ 4/ 10 )
കൃഷ്ണദാർഢ്യം
തേരോടിച്ചങ്ങു പോകും വഴിയുടെയരികിൽച്ചെന്നുപോലത്രിപുത്രൻ
നേരോതീടാൻ, മുരാരേ, ദൃഢത പെരുകിടും ദീർഘകായം പുകഴ്‌ത്താൻ;
ആരോമൽക്കാന്ത തേരിൽപ്പ്രണതവദനയായ്ക്കേട്ടു യോഗീന്ദ്രവാക്ക, --
ന്നോരോ മാത്രയ്ക്കു നീളം യുഗശതസമമായ്ത്തീർന്നുവോ ലജ്ജയാലേ ?
(അത്രിപുത്രൻ = ദുർവാസാവ്; ദൃഷ്ട്വാ താം ദൃഢതാം പരാം -- ശ്രീശിവമഹാപുരാണം/തൃതീയശതരൂദ്രീയസംഹിത/ 19-62