Tuesday, January 24, 2017

മൂഷികവംശം
ഒമ്പതാം ക്ലാസ് സംസ്കൃതാധ്യാപകര്‍ക്കു വേണ്ടി




സംസ്കൃതത്തില്‍ ചരിത്രകാവ്യങ്ങ വളരെ കുറവാണ്. രഘുവംശം സൂര്യവംശം ചരിത്രപ്രതിപാദകമാണെങ്കി കൂടി മഹാകാവ്യമായാണ് പരിഗണിക്കാറ്. കല്ഹണന്‍റെ രാജതരംഗിണിയാണ് ഈ ചരിത്രകാവ്യങ്ങളിലെ പ്രാതസ്മരണീയമായിട്ടുള്ളത്.
ആ നിലയ്ക്കു കേരളത്തി നിന്നും സംസ്കൃതഭാഷയില്‍ ഒരു ചരിത്രകാവ്യമുണ്ടായി എന്നതാണ് ഇതിന്‍റെ പ്രത്യേകത. ചരിത്രകാവ്യമാണ് മൂഷികവംശം.
അതുലൻ എന്ന കേരളീയകവി ക്രി.വ. പന്ത്രണ്ടാം ശതകത്തിൽ രചിച്ച പതിനഞ്ചു സർഗ്ഗങ്ങളുള്ള സംസ്കൃതമഹാകാവ്യമാണ്‌ മൂഷികവംശം. ഏഴിമല ആസ്ഥാനമാക്കി ഭരിച്ച മൂഷികരാജവംശത്തെക്കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്.
ഒന്നാം മൂഷികനായ രാമഘടമൂഷികൻ മുതൽ ശ്രീകണ്ഠൻ വരെ മൂഷികവംശത്തിലെ 115 രാജാക്കന്മാരെക്കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഇതിൽ ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്നു. അവസാന സർഗത്തിൽ - കവി തന്റെ സമകാലികനായ ശ്രീകണ്ഠൻ അഥവാ കണ്ടൻകാരിവർമനെക്കുറിച്ചു വർണിക്കുന്നു.
ഗർഭിണിയായ ഒരു കേരളരാജ്ഞി ഏഴിമലയിൽവെച്ച് രാമഘടമൂഷികനെ പ്രസവിക്കുന്നതാണ് കഥാരംഭം. രാമഘടനു ശേഷം നന്ദനൻ (നന്നൻ) തുടങ്ങി പരമ്പര നീളുന്നു. പെരിഞ്ചെല്ലൂർ ക്ഷേത്രപ്രതിഷ്ഠാപകനായ ശതസോമൻ, ചേരരാജാവായിരുന്ന ജയരാഗന്റെ പുത്രനും കോലരാജാവായ ഗോദവർമ്മ തുടങ്ങിയവരെപ്പറ്റിയും വിവരിക്കുന്നു. ശ്രീമൂലവാസത്തിൽചെന്ന് ബൌദ്ധരുടെ ആശിസ്സു വാങ്ങിയ രണ്ടാം വലഭന്റെയും അദ്ദേഹത്തിന്റെ അനുജനായ ശ്രീകണ്ഠന്റെയും കഥകളും സ്തുതിയുമാണ് അന്ത്യസർഗ്ഗങ്ങളിൽ.


പതിമൂന്നാം സര്‍ഗ്ഗം


സംസ്കൃതം
1)അഥ തസ്യ വിഭോരനന്തരോ
വിജയീ സദ്ഗുണരത്നസാഗരഃ
ബലഭദ്രസമാനവിഗ്രഹോ
വലഭോ നാമ ബഭൂവ പാര്‍ഥിവഃ

മലയാളം
വിഭുവാമവനെത്തുടര്‍ന്നു വ-
ന്നുളവായ് സദ്ഗുണരത്നസാഗരന്‍
ബലഭദ്രസമാനവിക്രമന്‍
നരനാഥന്‍ വലഭാഖ്യനുത്തമ

സംസ്കൃതം
2)രണദര്‍പ്പവികസ്വരേഷ്വലം
മുഖരാ യസ്യ മുഹുശ്ശിലീമുഖാഃ
വദനാംബുരുഹേഷു വിദ്വിഷാം
പതിതാഃ പ്രാണമധൂന്യുപാദധുഃ

മലയാളം
രണദര്‍പ്പമൊടുജ്വലിച്ചിടും
രിപുവക്ത്രാംബുജമെത്തി ജീവനാം
മധുവുണ്ണുവതുണ്ടു മര്‍മ്മരം
ചൊരുയുന്നോരു  ശിലീമുഖങ്ങളും

സംസ്കൃതം
3)അപനുദ്യ തതസ്തതോ രിപൂന്‍
സ്വപരിത്രാണപരായണോദ്യമാന്‍
നൃപതിര്‍നിജവംശകേതവേ
നൃപരാമായ ദദൌ ഭടസ്ഥലീം




മലയാളം
നിജരക്ഷ നിനച്ചു മണ്ടിടും
രിപുജാലത്തെ വധിച്ചു ബന്ധുവാം
നൃപരാമനെ ഉര്‍വ്വരാധിപ
നിയമിച്ചങ്ങു ഭടസ്ഥലീശനായ്

സംസ്കൃതം
4) അഭിരക്ഷ്യ ഭുവം ചിരായ യോ
വിഭവൈര്‍ന്യായവശാദുപാര്‍ജിതൈഃ
വ്യഥിതപ്രഥിതം മുരദ്വിഷോ
ഭുവി നാരായണപൂര്‍വ്വകം പുരം

മലയാളം
ശരിയാം വഴിയാര്‍ന്നതാം ധനം
വിനിയോഗിച്ചു ഭരിച്ചു നാടവന്‍
മുരശത്രുവിനായ് പണിഞ്ഞു ന-
ല്ലൊരു നാരായണനാമകം പുരം



സംസ്കൃതം
5) അഥ തത്ര നൃപേ യശോനിധൌ
സ്മരണീയാം പ്രതിമഭ്യുപേയുഷി
സ്വസുരസ്യ സുതസ്മരാകൃതിഃ
പൃഥിവീം പാലയതി സ്മ പാലകഃ

മലയാളം
അഥ കേള്‍വി പെരുത്ത ഭൂമിപ
സ്മൃതിമാത്രൈകപദം ഭജിക്കവേ
സ്വസുവിന്‍റെ സുത ഭരിക്കയാ
ഭുവനം, പാലകനാമഭൂമിപ




(ഡോ.കെ.രാഘവന്‍ പിള്ളയുടെ വിവര്‍ത്തനം)

1 comment:

  1. ഈ പുസ്തകം ഏതെങ്കിലും പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ?? ഇപ്പോഴും ലഭ്യമാണോ? എവിടെയാണ് എങ്കിൽ ലഭിക്കുക??

    ReplyDelete