ബാലപ്രബോധമോ ബാലപ്രബോധനമോ?
ബാലപ്രബോധഃ എന്ന സംസ്കൃതം വാക്കിൻറെ അർഥം ബാലന്മാർക്ക് പ്രകർഷേണയുള്ള ബോധം എന്നാണ്. എന്നാൽ പ്രബോധനം എന്ന സംസ്കൃതവാക്കിൽ 'അന' പ്രത്യയമായതിനാൽ ബോധം ഉണ്ടാകുമ്പോൾ നടക്കുന്ന പ്രക്രിയ എന്നാണർഥം. ഒരിക്കലും ഗ്രന്ഥം വായിക്കുമ്പോൾ ഉണ്ടാകുന്ന പ്രക്രിയയെ കുറിക്കുന്ന വാക്കു കൊണ്ടു അതായത് 'അന' പ്രത്യയം ചേർത്തു കൊണ്ടു ഒരു ഗ്രന്ഥത്തിനും പേരിടാറില്ല.അതു കൊണ്ടു തന്നെ ബാലപ്രബോധഃ എന്നു തന്നെയായിരിക്കും സംസ്കൃതത്തിൽ ഇതിൻറെ ശീർഷകം.ബാലപ്രബോധനം എന്നാകില്ല. ബാലപ്രബോധം എന്ന് പിന്നീട് മലയാളീകരിച്ചതാവാനേ വഴിയുള്ളൂ. അല്ലെങ്കിൽ തന്നെ ഇതൊരു മണിപ്രവാളകൃതിയും കൂടിയായതുകൊണ്ടു സംസ്കൃതശീർഷകം തന്നെ ഗ്രന്ഥത്തിന് വേണം എന്ന് നിർബന്ധം പിടിക്കേണ്ട കാര്യവുമില്ല, ആത്മബോധഃ എന്ന ശങ്കരാചാര്യരുടെ വേദാന്തഗ്രന്ഥത്തെ മലയാളിക്കു പരിചയം ആത്മബോധം എന്ന പേരിലാണല്ലൊ. അല്ലാതെ അത് ആത്മബോധനം, കാവ്യപ്രകാശം എന്ന ഗ്രന്ഥം കാവ്യപ്രകാശനവും, ധ്വന്യാലോകം എന്ന ഗ്രന്ഥം ധ്വന്യാലോകനവും ആണ് എന്ന് വാദിക്കുന്നത് പോലെ തികച്ചും ബാലിശമാണ് ഈ വാദവും.
No comments:
Post a Comment